ഇന്ന് മുതൽ ബുധനാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും വെള്ളപ്പൊക്കവും ഐസ് വീഴ്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിലെ ഭൂരിപക്ഷം പ്രവിശ്യകളിലും ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ കാലവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

മക്ക, മദീന പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ മഴയും വെള്ളപ്പൊക്കവും ഐസ് വീഴ്ചയും ഉണ്ടായേക്കുമെന്ന് മക്ക, മദീന സിവിൽ ഡിഫൻസ് പ്രത്യേകം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അൽ മഹ്ദ്, വാദി അൽ ഫർഉ, ഹിനാകിയ, ഖൈബർ, അൽ ഉല, അൽ ഐസ്, എന്നിവിടങ്ങളിൽ ഇടി മിന്നലും മഴയും ഉണ്ടാകുമെന്ന് മദീന സിവിൽ ഡിഫൻസ് അറിയിച്ചു.
മഴയോടൊപ്പം ഐസ് വീഴ്ചയും കാറ്റും ഉണ്ടാകുമെന്നും മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സന്ദർഭത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും എല്ലാ സ്വദേശികളൊടും വിദേശികളോടും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

ത്വാഇഫ്, മൈസാൻ, അളം, അൽ ഖുർമ, റനിയ, തുർബ, അൽമവിയ, കാമിൽ എന്നിവിടങ്ങളിൽ മഴയും ഐസ് വീഴ്ചയും കാറ്റും ഉണ്ടാകുമെന്നും അപകടകരമായ സ്ഥിതിയുള്ള താഴ്വരകളിലും മറ്റും പ്രവേശിക്കരുതെന്നും മക്ക സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa