Friday, May 17, 2024
Saudi ArabiaTop Stories

വ്യത്യസ്ത ബാങ്ക് കാർഡുകൾക്ക് ഒരേ പാസ് വേഡ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

റിയാദ്: വ്യത്യസ്ത ബാങ്ക് കാർഡുകൾക്ക് ഒരേ പാസ് വേഡ് ഉപയോഗിക്കുന്നവർക്ക് സൗദി ബാങ്കിംഗ് ഇൻഫർമേഷൻ ആൻ്റ് അവയർനസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

തട്ടിപ്പിലും മോഷണത്തിലുമെല്ലാം പെടാതിരികാൻ ഒന്നിൽ കൂടുതൽ ബാങ്ക് കാർഡ് ഉള്ളവർ ഒരേ പാസ് വേഡ് ഉപയോഗിക്കരുതെന്നും കമ്മിറ്റി ഓർമ്മപ്പെടുത്തി.

എ ടി എമ്മിലോ കാഷ്യറുടെ സമീപത്തോ മറ്റോ വെച്ച് പാസ് വേഡ് എൻ്റർ ചെയ്യുന്ന സമയത്ത് അയാളെ നിരീക്ഷിച്ച് കൊണ്ട് പാസ് വേഡ് മനസ്സിലാകുന്നവർ ഉണ്ട്.

അത് കൊണ്ട് തന്നെ അത്തരക്കാരുടെ ചതിയിൽ കുടുങ്ങാതിരിക്കാൻ പ്രയാസമുള്ള പാസ് വേഡുകൾ ആയിരിക്കണം സെറ്റ് ചെയ്യേണ്ടത്. അതിൽ തന്നെ നംബറുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്