തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില കുത്തനെ കുറച്ചു; ലിറ്ററിന് 67 ഹലാല

ജിദ്ദ: സൗദിയിൽ പെട്രോൾ വില കുത്തനെ കുറച്ച് സൗദി ആരാംകോ മെയ് മാസത്തേക്കുള്ള പുതിയ വില വിവര പട്ടിക പുറത്തു വിട്ടു.

പ്രതിമാസം വില പുനഃനിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് മെയ് 11 മുതൽ അടുത്ത മാസം 10 ആം തിയതി വരെയുള്ള വില വിവരം സൗദി ആരംകോ പുറത്ത് വിട്ടത്.

പുതുക്കിയ നിരക്ക് പ്രകാരം 91 പെട്രോളിനു ലിറ്ററിനു 0.67 ഹലാല ആയിരിക്കും ഈ മാസത്തെ നിരക്ക്. കഴിഞ്ഞ മാസം ലിറ്ററിനു 1:31 ഉണ്ടായിരുന്ന സ്ഥാനത്താണു 0.67 ഹലാലയായി കുത്തനെ കുറച്ചിട്ടുള്ളത്.

അതേ സമയം 95 പെട്രോളിനും വില കുത്തനെ കുറച്ചിട്ടുണ്ട്. ലിറ്ററിനു 0.82 ഹലാലയാണു പുതിയ വില. കഴിഞ്ഞ മാസം 95 പെട്രോളിനു ലിറ്ററിനു 1:47 റിയാൽ ആയിരുന്നു നിരക്ക്.

സൗദിയിൽ നിന്നും ആഗോള വിപണികളിലേക്കുള്ള കയറ്റുമതി വിലയിലെ മാറ്റമനുസരിച്ചാണു സൗദിയിലെ എണ്ണ വില എല്ലാ മാസവും 10 ആം തീയതി സൗദി ആരാംകോ പുന:നിശ്ചയിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്