സൗദിയിൽ മലപ്പുറം സ്വദേശി കൊറോണ മൂലം മരിച്ചു
ദമാം: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം നിലംബൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ഇന്ന് പുലർച്ചെ മരിച്ചു. 52 വയസ്സായിരുന്നു.
കടുത്ത ന്യൂമോണിയയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇദ്ദേഹത്തെ കോവിഡ് ടെസ്റ്റിനു വിധേയനാക്കിയിരുന്നു. 12 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുകയാണു സുദേവൻ. ഭാര്യ:പ്രതിഭ, മകൾ:ആര്യ.
സുദേവൻ്റെ മരണത്തോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ച മലയാളികളുടെ എണ്ണം 10 ആയി ഉയർന്നിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
