തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രോഗികളുടെ എണ്ണത്തേക്കാൾ രോഗം സുഖമായവർ; സൗദിയിൽ ഇന്ന് 2,520 പേർ കോവിഡ് മുക്തരായി, 9 മരണം.

ജിദ്ദ; ആരോഗ്യ മന്ത്രാലയ വക്താവിന്റെ വാക്കുകൾ ശെരിവെച്ചു കൊണ്ട് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ രോഗികളുടെ എണ്ണത്തെ രോഗം സുഖപ്പെട്ടവരുടെ എണ്ണം മറികടന്നു.

1,911 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, 2,520 പേരാണ് ഇന്ന് മാത്രം പുതുതായി രോഗമുക്തരായത്. ഏറ്റവും കൂടുതൽ രോഗികൾ സുഖം പ്രാപിച്ച ദിവസം കൂടിയായി ഇന്ന്. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ആയിരത്തിലേറെ പേർ ഇന്ന് സുഖം പ്രാപിച്ചു. 15,257 പേരാണ് ഇതുവരെയായി കോവിഡ് മുക്തരായത്.

രോഗികളുടെ എണ്ണത്തേക്കാൾ രോഗം സുഖമാവുന്നവരുടെ എണ്ണം കൂടുന്ന ഒരു ദിനം വരുമെന്ന് ഒരാഴ്ച്ച മുൻപാണ് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞത്. അതാണ് ഇപ്പോൾ ശെരിയായി വന്നിരിക്കുന്നത്.

9 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 264 ആയി. രോഗബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണ നിരക്ക് കൂടുന്നില്ല എന്നതും ആശ്വാസം നൽകുന്നതാണ്.

വ്യക്തമായ ആസൂത്രണത്തോടു കൂടിയാണ് കൊറോണ പ്രതിരോധം രാജ്യത്ത് മുന്നോട്ട് പോവുന്നത് എന്നാണ് ഇന്നത്തെ റിസൽട്ട് വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group