റിയാദിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ കാളയെ റോഡിൽ ഇട്ട് അറുത്തു.
റിയാദ്: റിയാദിൽ നടുറോഡിൽ കാളയുടെ പരാക്രമം. അസീസിയയിലെ അറവു ശാലയിൽ നിന്നും രക്ഷപ്പെട്ടോടിയ കാളയാണ് ഏറെ നേരം റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.
റോഡിൽ ഗതാഗത തടസ്സം സൃഷിച്ച കാളയെ ആളുകൾ പല രീതിയിലും മാറ്റാൻ ശ്രമിച്ചെങ്കിലും റോഡിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. അടുത്തേക്ക് വരുന്ന ആളുകളെ കുത്തിയിടാനും കാള ശ്രമിക്കുകയുണ്ടായി.
ഇതിനിടെ ചില ആളുകൾ വാഹനം ഉപയോഗിച്ച് കാളയെ പേടിപ്പിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരിഭ്രാന്തനായ കാള അടുത്ത് കണ്ട ആളുകളെ കുത്താൻ ശ്രമിക്കുകയും ആളുകൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
പിനീട് വളരെ പണിപ്പെട്ടാണ് ഏതാനും ആളുകൾ ചേർന്ന് ഇതിനെ കയറിട്ടു കുരുക്കി വരുതിയിലാക്കിയത്. കയറിൽ കിടന്ന് പരാക്രമം കാണിച്ച കാള ചില വാഹനങ്ങൾക്ക് ചെറിയ കേടുപാടുകളും വരുത്തി.
കൂട്ടത്തിൽ ഒരാൾ കത്തി ചോദിച്ചു വാങ്ങുകയും കാളയെ അവിടെ വെച്ച് തന്നെ അറുക്കുകയും ചെയ്തു. കാള റോഡിൽ പരാക്രമം കാണിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa