കുവൈറ്റ് കെഎംസിസി നേതാവ് കോവിഡ് ബാധിച്ച് മരിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് കെ എം സി സി കോഴിക്കോട് ജില്ലാ കൗൺസിലർ പറമ്പത്ത് ജുനൈദ് മൻസിലിൽ ടി.സി അഷ്റഫ് കോവിഡ് ബാധിച്ച് മരിച്ചു. 55 വയസായിരുന്നു.
കോഴിക്കോട് ഏലത്തൂർ സ്വദേശിയാണ്. രണ്ടാഴ്ചയോളമായി അമീരി ആസ്പത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അസുഖം കൂടിയതിനെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
ദീർഘകാലമായി കെ എം സി സിയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കുവൈറ്റിലെ നുസ്‌ഹ ജംഇയ്യയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഈയിടെ കുവൈറ്റിലെ പൊതുമാപ്പ് സമയത്ത് കെ എം സി സി കൗണ്ടറിലും ഇദ്ദേഹം സജീവമായിരുന്നതായും സംഘടനയുടെ മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഭാഗവാക്കായിരുന്നതായും കെ എം സി സിയുടെ സംസ്ഥാന ഭാരവാഹികൾ അനുസ്മരിച്ചു.
കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം കുവൈറ്റിൽ ഖബറടക്കുമെന്ന് കെ എം സി സി കുവൈറ്റ് പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അറിയിച്ചു.
പരേതനായ അഹമ്മദ്-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ, മകൻ: ജുനൈദ്, സഹോദരങ്ങൾ: ഫിറോസ്ഖാൻ, ഷൗക്കത്തലി, നൂർജഹാൻ, ഷാഹിദ, ഫരീദ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
