വിദ്വേഷ പ്രചാരണം: റാസൽ ഖൈമയിൽ ഇന്ത്യക്കാരന്റെ ജോലി പോയി.
അബുദാബി: ഇന്ത്യക്കാരുടെ വിദ്വേഷ പ്രചരണം വീണ്ടും. ഇസ്ലാമോഫോബിയ വളർത്തുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരാളുടെ കൂടി ജോലി പോയി.
ഇന്ത്യന്‍ മുസ്ലിംകള്‍ കൊവിഡ് പരത്തുന്നവരാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ തുടര്‍ന്ന് റാസല്‍ ഖൈമയില്‍ ജീവനക്കാരനെ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
ബീഹാറിലെ ചപ്ര സ്വദേശി ബ്രജ്കിഷോര്‍ ഗുപ്തയ്ക്കാണ് ജോലി നഷ്ടമായത്. റാസൽ ഖൈമയിലെ സ്റ്റീവിന്‍ റോക്ക് എന്ന ഖനന സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഇസ്‌ലാമോഫോബിയ പോസ്റ്റുകൾ ഇയാള്‍ പങ്കുവച്ചു എന്ന കമ്പനി അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് കമ്പനി നടപടി സ്വീകരിച്ചത്.
ഇന്ത്യന്‍ മുസ്ലിംകളെ കൊറോണ വൈറസ് വാഹകര്‍ എന്ന് വിളിക്കുകയും ഡല്‍ഹി ആക്രമണം ദിവ്യനീതിയാണ് എന്ന് പോസ്റ്റിട്ടതിനുമാണ് ബിഹാരിയായ ബ്രജ് കിഷോർ ഗുപ്തയ്ക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa