Saturday, November 23, 2024
Saudi ArabiaTop Stories

മലയാളി ഡോക്ടർ ജിദ്ദയിൽ മരിച്ചു

ജിദ്ദ: ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തൃശൂർ സ്വദേശി ഡോ: അബ്ദുൽ റഷീദ് (48) ആണു മരിച്ചത്.

കഴിഞ്ഞ 10 വർഷത്തിലധികമായി ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം തലവനായി സേവനം അനുഷ്ടിക്കുകയായിരുന്നു ഡോ:അബ്ദുൽ റഷീദ്.

കഴിഞ്ഞ ദിവസം നെഞ്ച് വേദനയെത്തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്. ജിദ്ദയിൽ അദ്ധ്യാപികയായ ഷൈനി റഷീദ് ആണു ഭാര്യ. അംറിൻ, ആഷിഖ് എന്നിവർ മക്കളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്