സൗദിയിലെ ഉനൈസയിൽ മലയാളി കുഴഞ്ഞ് വീണു മരിച്ചു
ബുറൈദ: സൗദിയിലെ ഉനൈസയിൽ മലയാളി കുഴഞ്ഞ് വീണു മരിച്ചു. ഉനൈസയിലെ ഫാക്രിയയിൽ താമസിക്കുന്ന മലപ്പുറം പാലപ്പെട്ടി സ്വദേശി ഇഖ്ബാൽ കോർമത്ത് (38) ആണു താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.
ഇവിടെ ഒരു തുർക്കിഷ് ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഇഖ്ബാൽ കഴിഞ്ഞ രണ്ട് മാസത്തോളമായി കർഫ്യൂ കാരണം ഹോട്ടൽ അടച്ചിട്ടതിനാൽ ജോലിയില്ലാതെ റൂമിൽ തന്നെ കഴിയുകയായിരുന്നു.
കഴിഞ്ഞ 12 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇഖ്ബാൽ അവധി കഴിഞ്ഞു 6 മാസം മുംബാണു നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഭാര്യ സഫീന.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
