ജിദ്ദയിൽ ഗർഭിണിയായ മലയാളി യുവതി മരിച്ചു
ജിദ്ദ: ഗർഭിണിയായ മലയാളി യുവതി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂർ ഉള്ളക്കംതൈവീട്ടിൽ അനസിൻ്റെ ഭാര്യ ജാസിറ (27) യാണു മരിച്ചത്.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ഇന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിസിറ്റിംഗ് വിസയിൽ ജിദ്ദയിൽ എത്തിയതായിരുന്നു ജാസിറ. നാലു മാസം ഗർഭിണിയായിരുന്നു. നാലു വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa