സൗജന്യമായി ടൂറിസ്റ്റ് വിസ പുതുക്കുന്നത് സൗദിയിലുള്ള നിരവധി വിദേശികൾക്ക് ഏറെ ആശ്വാസമേകും
ജിദ്ദ: സൗദിയിലുള്ള ടൂറിസ്റ്റ് വിസയിലെത്തിയ വിദേശികളുടെ വിസകളുടെ കാലാവധി സൗജന്യമായി മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള സൗദി ജവാസാത്തിൻ്റെ തീരുമാനം സൗദിയിലുള്ള നിരവധി വിദേശികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
അന്താരാഷ്ട്ര വിമാന സർവീസ് മുടങ്ങിയ കാലയളവിൽ വിസ കാലാവധി അവസാനിച്ചവരുടെയെല്ലാം ടൂറിസ്റ്റ് വിസകളാണ് ജവാസാത്ത് സംവിധാനങ്ങളെ സമീപിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി സൗജന്യമായി പുതുക്കുന്നതിന് ഉന്നത തല നിർദേശം ഉണ്ടായത്
നേരത്തെ സൗദിക്കകത്തും പുറത്തുമുള്ള വിദേശികളുടെ ഇഖാമകൾ ഓട്ടോമാറ്റിക്കായി മൂന്ന് മാസത്തേക്ക് സൗദി ജവാസാത്ത് സൗജന്യമായി പുതുക്കി നൽകിയിരുന്നു.
നാട്ടിൽ റി എൻട്രിയിൽ പോയവരുടെ വിസ കാലാവധി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ ഇഖാമയുടെ കാലാവധിയോ വിസയുടെ കാലാവധിയോ പരിഗണിക്കാതെ തന്നെ പുതുക്കി നൽകുമെന്ന് ബന്ധപ്പെട്ടവർ നേരത്തെ അറിയിച്ചിട്ടുണ്ട്.
റി എൻട്രി വിസകൾ അത്തരത്തിൽ പുതുക്കുന്നതിനു ബന്ധപ്പെട്ട ഓഫീസുകളുമായോ നാട്ടിലെ സൗദി എംബസിയുമായോ ബന്ധപ്പെടേണ്ടതുണ്ടോ അതോ ഓട്ടോമാറ്റിക്കായി പുതുക്കുമോ തുടങ്ങിയ വിവരങ്ങളെല്ലാം വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ മാത്രമേ വ്യക്തമാകുകയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa