കോവിഡ്: ജിദ്ദയിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു.
കോവിഡ് ബാധയെ തുടർന്ന് ഇന്നും ജിദ്ദയിൽ രണ്ട് മരണങ്ങൾ. മലപ്പുറം സ്വദേശികളാണ് മരണപ്പെട്ട രണ്ട് പേരും.
മലപ്പുറം പൊൻമള പഞ്ചായത്ത് ചേങ്ങോട്ടൂർ പുള്ളിയിൽ ഉമ്മർ ജിദ്ദയിലെ മരണപ്പെട്ടു. 48 വയസായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഉമ്മു ഷമീമ മുണ്ടക്കോട്. മക്കൾ :മുഹമ്മദ് ബിൻഷാദ്, മുൻസില, അൻസില, ജിൽഷ.
കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത് കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. ജാമിഅ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിനായി ജലീല്‍ ഒഴുകൂറിന്റെ നേതൃത്വത്തില്‍ ജിദ്ദ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa