Thursday, January 30, 2025
Saudi ArabiaTop Stories

സൗദി മാർക്കറ്റിലുള്ള ഈ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; വാങ്ങിയവർ മടക്കിക്കൊടുത്ത് വില തിരികെ വാങ്ങുക

ജിദ്ദ: സൗദി മാർക്കറ്റിൽ ലഭ്യമായ യു എ ഇ നിർമ്മിതമായ ഒരു ഹാൻഡ് സാനിറ്റൈസർ സ്പ്രേ ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിർദ്ദേശിച്ചു.

യു എ ഇ നിർമ്മിതമായ COSMO എന്ന പേരിലുള്ള ഈ ഹാൻഡ് സാനിറ്റൈസർ സ്പ്രേയിൽ അണുനാശിനി പദാർത്ഥങ്ങളുടെ അളവ് തീരെ കുറവാണെന്നതാണ് വിലക്കാൻ കാരണം.

സ്പ്രേ വാങ്ങിയവർ അത് വാങ്ങിയ സ്ഥലത്ത് മടക്കി നൽകി അതിൻ്റെ വില തിരിച്ച് വാങ്ങണമെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.

വില്പനയിലുള്ള സ്പ്രേ മാർക്കറ്റിൽ നിന്നും പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി യോജിച്ച് സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

60 മില്ലി ലിറ്റർ, 100 മില്ലി ലിറ്റർ, 150 മില്ലി ലിറ്റർ, 200 മില്ലി ലിറ്റർ എന്നീ അളവുകളിൽ കോസ്മോയുടെ ഹാൻഡ് സാനിറ്റൈസർ സ്പ്രേ മാർക്കറ്റിൽ ലഭ്യമാണ്. പ്രീമിയർ കോസ്മെറ്റിക്സ് ആണ് നിർമ്മാതാക്കൾ. 2023 മാർച്ച് വരെ ഉത്പന്നത്തിനു വാലിഡിറ്റി ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്