റിയാദിലും ജിദ്ദയിലും കൊറോണ രോഗികളുടെ എണ്ണം കൂടാൻ കാരണം നിർദ്ദേശങ്ങൾ അവഗണിച്ചത്
ജിദ്ദ: റിയാദിലും ജിദ്ദയിലും കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനു കാരണം ആരോഗ്യ വകുപ്പിൻ്റെ മുൻ കരുതൽ നിർദ്ദേശങ്ങൾ അവഗണിച്ചതാണെന്ന് സൗദി അരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

എല്ലാവരും ആരോഗ്യപരമായ പെരുമാറ്റ ശീലങ്ങൾ പാലിക്കണമെന്നും പ്രാധാന്യത്തോടെ അറിയിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ മാനിക്കണമെന്നും അടുത്തിടെ പലരും ഇതിനെ നിസ്സാരമാക്കുന്ന ശൈലി സ്വീകരിച്ചിട്ടുണ്ടെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
വൈറസ് വ്യാപനം തടയുന്നതിനായി വിവിധ മുൻകരുതൽ നിർദ്ദേശങ്ങളാണു സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു നൽകിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ആൾക്കൂട്ടം ചേരൽ ഒഴിവാക്കലും അകലം പാലിക്കലുമാണു ശ്രദ്ധിക്കേണ്ടത്.
അതോടൊപ്പം കൈകൾ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കുകയോ ചെയ്യുകയും മാസ്ക് ധരിക്കുകയും ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കുകയും വേണമെന്നും മുൻകരുതൽ നിർദ്ദേശത്തിൽ പറയുന്നു.

വീടുകളിൽ നിന്ന് പുറത്തിറങ്ങുംബോഴും വീടുകളിലേക്ക് പ്രവേശിക്കുംബോഴും കൈകൾ അണുവിമുക്തമാക്കണമെന്നും വീടുകളിൽ പ്രവേശിച്ചയുടൻ എല്ലാ ഭാഗത്തും സഞ്ചരിക്കരുതെന്നും പുറത്ത് നിന്ന് വാങ്ങിയ കവറുകൾ ഒഴിവാക്കുന്നതോടൊപ്പം വാങ്ങിയ വസ്തുക്കൾ കഴുകണമെന്നും കഴുകാൻ സാധിക്കാത്തവ തുടക്കണമെന്നും മുൻകരുതൽ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
