സൗദിയിൽ കൊറോണ ലക്ഷണങ്ങളുള്ളവർക്ക് ബുക്കിംഗ് ഇല്ലാതെ തന്നെ ഏത് സമയവും കയറിച്ചെല്ലാവുന്ന ഫിവർ ക്ളിനിക്കുകൾ സജ്ജമായി: ക്ളിനിക്കുകളുടെ ഗൂഗിൾ മാപ്പും കാണാം
ജിദ്ദ: സൗദിയിൽ കൊറോണ ലക്ഷണങ്ങൾ അനുഭവിക്കുന്ന ആർക്കും ഏത് സമയവും പരിശോധനകൾ ലഭ്യമാക്കുന്നതിനായി പ്രത്യേക ഫിവർ ക്ളിനിക്കുകൾ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഇഖാമ നിയമ ലംഘകർക്കുമെല്ലാം കൊറോണ ലക്ഷണങ്ങളുണ്ടെങ്കിൽ ഫിവർ ക്ളിനിക്കുകളിൽ 24 മണിക്കൂറും ഒരു അപ്പോയിൻ്റ്മെൻ്റും ഇല്ലാതെ ചികിത്സാർത്ഥം കയറിച്ചെല്ലാം.
നിലവിൽ റിയാദ്, ജിദ്ദ, മക്ക, മദീന, ഖസീം, അൽ അഹ്സ എന്നിവിടങ്ങളിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണു പ്രത്യേക ക്ളിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്. വൈകാതെ രാജ്യത്തെ മറ്റു ഭാഗങ്ങളിലും ഈ സംവിധാനം കൊണ്ടു വരും.
ഫിവർ ക്ളിനിക്കുകൾ ലഭ്യമാക്കുന്ന വിവിധ സ്ഥലങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പേരു വിവരങ്ങളും ഗൂഗിൾ മാപ്പ് ലൊക്കേഷനും താഴെ വിവരിച്ചിരിക്കുന്നു:
റിയാദ്: സുലൈമാനിയ മെഡിക്കൽ സെൻ്റർ, അസീർ മെഡിക്കൽ സെൻ്റർ, ബദർ ഥ്വാനി മെഡിക്കൽ സെൻ്റർ, അരീജ അൽ ഔസത് മെഡിക്കൽ സെൻ്റർ, അൽ മൻസൂറ മെഡിക്കൽ സെൻ്റർ, അൽ മനാർ മെഡിക്കൽ സെൻ്റർ.
ജിദ്ദ: ഈസ്റ്റ് ജിദ്ദ ജനറൽ ഹോസ്പിറ്റൽ, കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ളക്സ്, കിംഗ് ഫഹദ് ഹോസ്പിറ്റൽ, കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ, അൽ താഗർ ഹോസ്പിറ്റൽ.
മക്ക: ഖാലിദിയ മെഡിക്കൽ സെൻ്റർ, അൽ മൻസൂർ മെഡിക്കൽ സെൻ്റർ, ശറായ അൽ മുജാഹിദീൻ മെഡിക്കൽ സെൻ്റർ, അൽ ഹദ്ദാ മെഡിക്കൽ സെൻ്റർ, അബൂ അർവ മെഡിക്കൽ സെൻ്റർ.
മദീന: അൽ നസ്ർ മെഡിക്കൽ സെൻ്റർ, അദ്ദഈഥ മെഡിക്കൽ സെൻ്റർ, അൽ ഖാലിദിയ മെഡിക്കൽ സെൻ്റർ.
അൽ ഖസീം: ഷർഖുൽ ഫായിസിയ മെഡിക്കൽ സെൻ്റർ, അൽ ബദായിഉ ഹോസ്പിറ്റൽ, കിംഗ് ഖാലിദ് മെഡിക്കൽ സെൻ്റർ, നബ്ഹാനിയ ഹോസ്പിറ്റൽ, അസ്സ്വുഖൂർ ഹോസ്പിറ്റൽ, ളരിയ ഹോസ്പിറ്റൽ, ഖസീബാ ഹോസ്പിറ്റൽ, ഉയൂൻ അൽ ജവാ ഹോസ്പിറ്റൽ, അൽ അസ് യാഹ് ഹോസ്പിറ്റൽ, അൽ ബുകൈരിയ ഹോസ്പിറ്റൽ, ഖുബതുൽ ആം ഹോസ്പിറ്റൽ
അൽ അഹ്സ: അൽ മുഅല്ലമീൻ മെഡിക്കൽ സെൻ്റർ. എന്നീ 31 ആശുപത്രികളിലും മെഡിക്കൽ സെൻ്ററുകളിലുമായാണു പ്രത്യേക ഫിവർ ക്ളിനിക്കുകൾ ഒരുക്കിയിട്ടുള്ളത്. മേൽ വിവരിച്ച 31 കേന്ദ്രങ്ങളിലെയും ഫിവർ ക്ളിനിക്കുകളിലേക്ക് എത്തിപ്പെടാനുള്ള ഗൂഗിൾ മാപ്പ് ലിങ്ക്: https://www.moh.gov.sa/Documents/Tataman-Clinics.pdf
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa