തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മടങ്ങിയെത്തുന്ന പൗരന്മാർക്ക് ഇനി ക്വാറൻ്റൈൻ വീടുകളിൽ

ജിദ്ദ: വിദേശങ്ങളിൽ നിന്ന് സൗദിയിൽ മടങ്ങിയെത്തുന്ന പൗരന്മാർക്കുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ ഇനി അവരവരുടെ വീടുകൾ തന്നെയായിരിക്കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഇന്ന് സൂചന നൽകി.

എയർപോർട്ടിലെത്തുന്നതോടെ നിർദ്ദിഷ്ഠ നിയന്ത്രണങ്ങൾക്കും സംവിധാനങ്ങൾക്കും വിധേയമായിക്കൊണ്ട് ക്വാറൻ്റൈൻ് ബാധകമാക്കും. വിദേശത്ത് നിന്നെത്തുന്നവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രികളിൽ ചികിത്സ ആവശ്യമില്ലാത്ത സാഹചര്യമുള്ളവരാണെങ്കിലും അനുയോജ്യമെങ്കിൽ ക്വാറൻ്റൈൻ വീടുകളിൽ തന്നെ നിർദ്ദേശിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്