തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ച് വേലക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

സൗദിയിലെ ഖഫ്ജിയിൽ ഒരു വീട്ടിലെ രണ്ട് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ച ഫിലിപൈനി വേലക്കാരി സ്വയം കുത്തിപ്പരിക്കേൽപ്പിച്ചും ഷോക്കേൽപ്പിച്ചും ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ കുട്ടികളെ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഏഴ് മാസങ്ങൾക്ക് മുംബായിരുന്നു ഫിലിപൈനി വേലക്കാരി ഈ വീട്ടിൽ ജോലിക്ക് പ്രവേശിച്ചത്. വേലക്കാരിയെ ഈ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് തങ്ങൾക്കറിയില്ലെന്നും വേലക്കാരിക്ക് മറ്റു മാനസിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്