Thursday, April 17, 2025
Bahrain

ബഹറൈനിൽ പ്രവാസിയെ ആക്രമിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

മനാമ: ഈസാ ടൗണിൽ ഏഷ്യക്കാരനായ പ്രവാസിയെ ആക്രമിച്ച് കവർച്ച നടത്തിയ രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. കവർച്ച, ആക്രമണം എന്നീ കുറ്റങ്ങളാണ് ഇവർ നേരിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

29 കാരനായ ഏഷ്യക്കാരനെ ഒരാൾ ആക്രമിക്കുകയും രണ്ടാമത്തെയാൾ അക്രമിക്കപ്പെടുന്നവനെ സഹായിക്കാൻ മുതിരുന്നവരെ തടയാനും ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa