ജിദ്ദയിൽ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് കള്ളൻ; ഓടിച്ചിട്ട് പിടിച്ച് പോലീസ്.
ജിദ്ദ: വാഹനം മോഷ്ടിക്കുന്നതിനു ശ്രമിച്ച ഒരു അറബ് വംശജനായ വിദേശി പോലീസിൻ്റെ പിടിയിലാകുകയും തുടർന്ന് മോഷ്ടാവ് പോലീസിൻ്റെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന രംഗം അറബ് മീഡിയകളിൽ വൈറലായി.

30 വയസ്സിനു താഴെയുള്ള ഒരു അറബ് വംശജനായ വിദേശിയായിരുന്നു പ്രതി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടി കൂടുകയുമായിരുന്നു. പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
