തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഒരു ചുരത്തിലുണ്ടായ അപകടത്തിൽ സൗദി പൗരനു നഷ്ടപ്പെട്ടത് 6 കുടുംബാംഗങ്ങളെ

അസീർ: സൗദിയിലെ അസീർ പ്രവിശ്യയിലെ ‘ളൽഉ’ ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു സൗദി പൗരനു നഷ്ടപ്പെട്ടത് ഭാര്യയും രണ്ട് കുട്ടികളുമടക്കം ആറു കുടുംബാംഗങ്ങളെ.

ഇവർ ഖമീസ് മുഷൈത്തിലെ കുടുംബത്തെ സന്ദർശിക്കാനായി പോയപ്പോഴായിരുന്നു അപകടം നടന്നത്. കുടുംബം സഞ്ചരച്ച കാർ ഒരു ഡൈനയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഭാര്യക്കും രണ്ട് മക്കൾക്കും പുറമെ ഭാര്യ സഹോദരൻ്റെ മൂന്ന് മക്കളുമായിരുന്നു മരിച്ചത്. ഇത് അല്ലാഹുവിൻ്റെ വിധിയാണെന്നും അതിൽ ക്ഷമിക്കുന്നതായും മരിച്ചവർക്കായി പ്രാർത്ഥിക്കുന്നതായും സൗദി പൗരൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്