സൗദിയിൽ മലയാളി ഹൗസ് ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ
റിയാദ്: സൗദിയിൽ മലയാളി ഹൗസ് ഡ്രൈവറെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചെങ്ങമനാട് പുത്തന്‍ പറമ്പില്‍ നസീര്‍ (58) നെയാണ് റിയാദിൽ ഇദ്ദേഹം താമസിസിച്ചിരുന്ന റൂമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഹൗസ് ഡ്രൈവറായ ഇദ്ദേഹം ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
ഇപ്പോള്‍ ആലുവ ഏലൂക്കരയില്‍ താമസിക്കുന്ന നസീര്‍ മൂന്നര വര്‍ഷം മുമ്പാണ് റിയാദിലെത്തിയത്. ചെങ്ങമനാട് മേഖലയിലെ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മികച്ച അനൗണ്‍സറുമായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് ഏലുക്കരയിലേക്ക് താമസം മാറിയത്. ചെങ്ങമനാട് പാല പ്രശ്ശേരി സ്വദേശിനി സുലൈഖയാണ് ഭാര്യ. മക്കള്‍: ജിന്‍ഷാദ്, ജിസ്‌നി, ജിന്‍സ്. മരുമക്കള്‍: സുനീര്‍, ജംഷിദ്, റമീസ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
