സാനിറ്റൈസർ ഉപയോഗിച്ച സൗദി പൗരന്റെ കൈകൾക്ക് പൊള്ളലേറ്റു.
റിയാദ്: സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ സൗദി പൗരന്റെ കൈകൾക്ക് പൊള്ളലേറ്റു. ഒരു സ്ഥാപനത്തിൽ ഉപയോക്താക്കളുടെ ഉപയോഗത്തിനായി വെച്ചിരുന്ന അണുനാശിനി ഉപയോഗിച്ച സൗദി പൗരന്റെ ഇരു കൈകൾക്കുമാണ് മാരകമായി പൊള്ളലേറ്റത്.
അണുനശീകരണി ഉപയോഗിച്ച ഉടൻ ഗ്ലൗസ് ധരിച്ചതായി ഇദ്ദേഹം പറഞ്ഞു. ഇതായിരിക്കാം പൊള്ളലേൽക്കാൻ കാരണമെന്ന് ഡോക്ടർ അറിയിച്ചതായി സൗദി പൗരൻ പറഞ്ഞു.
പല സ്ഥാപനങ്ങളും ഗുണ നിലവാരം കുറഞ്ഞ അണുനാശിനികളാണ് ഉപയോക്താക്കൾക്കായി കരുതുന്നത്. ഇത്തരത്തിൽ ഗുണനിലവാരമില്ലാത്തതും വ്യാജമായതുമായ നിരവധി അണുനാശിനികൾ അധികൃതർ പിടിച്ചെടുത്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa