Tuesday, November 26, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് സജ്ജീകരണങ്ങൾ അറിയാം

ജിദ്ദ: ഈ വർഷം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രം ഹജ്ജ് നിർവ്വഹിക്കുന്നതിനുള്ള അവസരം സൗദി ഭരണകൂടം ഒരുക്കിയതോടെ കൊറോണ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഹജ്ജ് സംബന്ധമായുള്ള സജ്ജീകരണങ്ങൾ ആരോഗ്യ മന്ത്രിയും ഹജ്ജ് മന്ത്രിയും വ്യക്തമാക്കി. അവയിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.

1.ആഭ്യന്തര തീർത്ഥാടകർ വിശുദ്ധ ഭൂമിയിൽ എത്തുന്നതിനു മുമ്പ് തന്നെ അവരെ കൊറോണ വൈറസ് പരിശോധനക്ക് വിധേയമാകുകയും രോഗമുക്തരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.

2.65 വയസ്സിനു മുകളിലുള്ളവർക്കും മാറാവ്യാധികൾ ഉള്ളവർക്കും ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ല. ഹജ്ജ് നിർവ്വഹിച്ച ശേഷം ഹാജിമാർ ഹോം ക്വാറൻ്റൈനിൽ കഴിയണം.

3. വളരെ ചുരുങ്ങിയ എണ്ണം തീർത്ഥാടകർക്കായിരിക്കും അനുമതി നൽകുക. പതിനായിരത്തിൽ കുറവായിരിക്കും തീർത്ഥാടകരുടെ എണ്ണം എന്നാണു ഹജ്ജ് മന്ത്രി നൽകിയ സൂചന.

4.ഏത് മെഡിക്കൽ സാഹചര്യവും നേരിടുന്നതിനായി എല്ലാ വിഭാഗത്തിലും പെടുന്ന എമർജൻസി ഹോസിപിറ്റലുകൾ സ്ഥാപിക്കും. അറഫയിൽ സ്പെഷ്യൽ മെഡിക്കൽ സെൻ്ററും സ്ഥാപിക്കും.

5. ഹജ്ജ് കർമ്മങ്ങൾ ചെയ്യുന്ന വിശ്വാസികളെ അനുഗമിച്ച് കൊണ്ട് പ്രത്യേക മെഡിക്കൽ സംഘം സദാ സമയവും ഉണ്ടാകും. ഹാജിമാരുടെ ആരോഗ്യ സ്ഥിതി ദിവസവും വിലയിരുത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്