അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത സേവനങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ റിയാദ് ജവാസാത്ത് സ്പെഷ്യൽ സെക്ഷൻ തുറന്നു
ജിദ്ദ: അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത വിവിധ സേവനങ്ങളിൽ തീർപ്പ് കൽപ്പികുന്നതിനായി റിയാദ് ജവാസാത്ത് ആരംഭിച്ച മെസ്സേജിംഗ് ആൻ്റ് റിക്വസ്റ്റിംഗ് സെക്ഷൻ റിയാദ് ജവാസാത്ത് മേധാവി മുഹമ്മദ് അൽ ഹബ്ബാസ് ഉദ്ഘാടനം ചെയ്തു.

റിയാദ് ജവാസാത്ത് ബിൽഡിംഗിൽ തന്നെയാണു സംവിധാനം തുറന്നത്. അത്യാധുനിക സാങ്കേതിക സംവിധാനവും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തനനിരതരായിരിക്കും. അബ്ഷിർ വഴി പരിഹരിക്കാൻ സാധിക്കാത്തതടക്കമുള്ള വിവിധ സേവനങ്ങൾ സംബന്ധിച്ച് മെസ്സേജുകൾ വഴി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കുകയാണു ഇവിടെ ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
