ബഹറൈനിൽ ടൂറിസ്റ്റ് വിസകൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി
മനാമ: ബഹറൈനിൽ ടൂറിസ്റ്റ് വിസകളിൽ എത്തി വിസ എക്സ്പെയർ ആയവർക്ക് മൂന്ന് മാസത്തേക്ക് കൂടി വിസ കാലാവധി നീട്ടി നൽകാൻ തീരുമാനം. വിസ കാലാവധി ബാക്കിയുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും.
നാഷണൽ പാസ്പോർട്ട് ആന്റ് റസിഡന്റ് അഫയർസ് ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. 2020 ജൂലൈ 21 മുതൽ 2020 ഒക്ടോബർ 21 വരെയാണ് ഇതിന്റെ കാലാവധി. ടൂറിസ്റ്റ് വിസകൾ ഓട്ടോമാറ്റിക് ആയിതന്നെ പുതുക്കുന്നതാണ്.
2020 ഒക്ടോബർ 21 ന് ശേഷം രാജ്യത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകരെ അവരുടെ സന്ദർശക വിസ പുതുക്കുന്നതിന് ഇവിസ പോർട്ടൽ വഴി അപേക്ഷിക്കാൻ അനുവദിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa