തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പ്രാർഥനകൾക്ക് നന്ദി; സല്മാൻ രാജാവ് ആശുപത്രിയിൽ നിന്ന് മന്ത്രി സഭാ യോഗത്തിൽ പങ്കെടുത്തു

റിയാദ്: തനിക്ക് ആരോഗ്യം പ്രദാനം ചെയ്ത സർവ്വ ശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്നുവെന്ന് പറഞ്ഞ സല്മാൻ രാജാവ് തനിക്ക് വേണ്ടി പ്രാർഥിക്കുകയും തൻ്റെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തവർക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.

രാജാവ് ചികിത്സയിലുണ്ടായിരുന്ന കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് കഴിഞ്ഞ ദിവസം വിർച്വൽ മീറ്റിംഗിലൂടെ നടന്ന മന്ത്രി സഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതിനിടെയായിരുന്നു രാജാവ് എല്ലാവർക്കും നന്ദി അറിയിച്ചത്.

രാജാവിൻ്റെ ആരോഗ്യ കാര്യത്തിലെ പുരോഗതി ആരാഞ്ഞു കൊണ്ട് നിരവധി ലോക നേതാക്കളായിരുന്നു രാജാവിനെ നേരിട്ട് ഫോൺ ചെയ്തിരുന്നത്.

രാജാവിൻ്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പിത്താശയത്തിൽ വീക്കം കണ്ടതിനെത്തുടർന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച രാജാവിനെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്