Sunday, April 20, 2025
Saudi ArabiaTop Stories

കൊല്ലം സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു.

ദമാം: സൗദിയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരണപ്പെട്ടു. കൊല്ലം കല്ലുവെട്ടാങ്കുഴി സജീന മൻസിലിൽ അബ്ദുൽ മനാഫ് (50) ആണ് സൗദിയിലെ ദമാമിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചത്.

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരു മാസമായി അൽ കോബാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ റീജ, മക്കൾ അഫ്‌നാൻ , അഫ്‌സൽ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa