അനാഥരായി ഒരുമിച്ച് വളർന്ന സൗദി സഹോദരന്മാർ മരണത്തിലും ഒരുമിച്ചു
ജിസാൻ: ജിസാനിലെ രണ്ട് സൗദി സഹോദരങ്ങളുടെ മരണ വാർത്ത കഴിഞ്ഞ ദിവസം സൗദിയിലെ സോഷ്യൽ മീഡിയകളിൽ വലിയ ദു:ഖം ഉണ്ടാക്കിയ ഒരു സംഭവമായി മാറി.
ജിസാനിലെ ദർബിൽ ജീവിച്ചിരുന്ന സഈദ്, മുഹമ്മദ് എന്നീ പേരുകളുള്ള രണ്ട് സൗദി സഹോദരങ്ങളാണു അടുത്തടുത്ത ദിനങ്ങളിൽ മരണപ്പെട്ടത്.
മുഹമ്മദിൻ്റെ മകൻ സുൽത്താൻ തൻ്റെ പിതാവിൻ്റെയും പിതൃസഹോദരൻ്റെയും ബന്ധത്തിൻ്റെ ആഴം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുകയായിരുന്നു.
അനാഥരായി വളർന്ന രണ്ട് പേരും ശക്തമായ ഹൃദയ ബന്ധമായിരുന്നു കാത്ത് സൂക്ഷിച്ചിരുന്നതെന്നും ഒരു സ്ഥലത്ത് തന്നെ താമസിച്ചിരുന്ന ഇവർ ജോലിക്ക് വേണ്ടി പോകുന്ന സമയത്ത് പോലും ഒരുമിച്ചായിരുന്നു പോകാറുണ്ടായിരുന്നതെന്നും മകൻ പറയുന്നു.
വ്യാഴാഴ്ച പിതൃവ്യൻ സഈദും വെള്ളിയാഴ്ച പിതാവ് മുഹമ്മദും മരണപ്പെടുകയും രണ്ട് പേരെയും അടുത്തടുത്തായി മറവ് ചെയ്യുകയും ചെയ്തതായും സുൽത്താൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa