എക്സിറ്റ് വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയതായി ജവാസാത്ത്
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലം വിമാന യാത്രകൾ നിർത്തലാക്കിയതിനായി സൗദിയിൽ നിന്ന് യഥാസമയം പുറത്ത് പോകാൻ സാധിക്കാതെ വന്ന വിദേശ തൊഴിലാളികളുടെ എക്സിറ്റ് വിസകൾ പുതുക്കി നൽകിയതായി സൗദി ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു.

കൊറോണ മൂലം യാത്ര മുടങ്ങിയ എക്സിറ്റ് വിസ ഇഷ്യു ചെയ്ത മുഴുവൻ വിദേശികളുടെയും എക്സിറ്റ് വിസ കാലാവധിയും പുതുക്കിയതായാണു ജവാസാത്ത് അറിയിച്ചത്.
കഴിഞ്ഞ ദിവസം സൗദിക്ക് പുറത്തുള്ള, അവധിയിൽ പോയ വിദേശികളുടെ ഇഖാമകളും റി എൻട്രി വിസകളും പുതുക്കി നൽകിയതായി ജവാസാത്ത് അറിയിച്ചിരുന്നു.
അതോടൊപ്പം സൗദിയിൽ കുടുങ്ങിയ വിസിറ്റിംഗ് വിസാ കാലാവധി കഴിഞ്ഞവരുടെ വിസിറ്റിംഗ് വിസകളും പുതുക്കി നൽകിയതായും ജവാസാത്ത് അറിയിച്ചിട്ടുണ്ട്.

ഇഖാമകളും റി എൻട്രി വിസയുമെല്ലാം പുതുക്കി നൽകിയത് നാട്ടിൽ കുടുങ്ങിപ്പോയ നിരവധി സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
