സൗദിയിൽ ആറ് അണക്കെട്ടുകൾ തുറന്നു; ഖൽവാ ചുരം അടച്ചു; ജാഗ്രതാ നിർദ്ദേശം
സൗദിയിൽ അൽബാഹ പ്രവിശ്യയിലെ ആറ് സ്ഥലങ്ങളിലെ ഡാമുകൾ തുറന്നതായി സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു.
ഖൽവയിലെ റമീള, അഖീഖിലെ ജറബ്, അൽഖുറയിലെ മഅഷൂഖ, അൽബാഹയിലെ മലദ്, ബനീ ഹസനിലെ അസ്വദ്ർ, ളഹ്യാൻ തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകളാണു തുറന്നത്.
അണക്കെട്ടുകൾ തുറന്നതിനു പുറമെ മുൻകരുതലെന്ന നിലയിൽ ഖൽവ ചുരം അടച്ചതായും സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു.
വെള്ളം ഒഴുകുന്ന ഏരിയകളിലെ സ്വദേശികളോടും വിദേശികളോടും ജാഗ്രത പുലർത്താൻ ആവശ്യപ്പെടുന്നതിനും വാലികളും വെള്ളം ഒഴുകുന്ന ഏരിയകൾക്ക് സമീപമുള്ള റോഡുകളും മുറിച്ച് കടക്കുന്നതിൻ്റെ അപകടം ബോധ്യപ്പെടുത്തുന്നതിനും പട്രോൾ ടീമിനെ വിന്യസിച്ചിട്ടുണ്ട്.
ഡാമുകളിൽ നിന്ന് വെള്ളമൊഴുകുന്ന ഭാഗങ്ങളെ സമീപിക്കരുതെന്നും സിവിൽ ഡിഫൻസിൻ്റെ മുൻ കരുതൽ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും സ്വദേശികളോടും വിദേശികളോടും സിവിൽ ഡിഫൻസ് വാക്താവ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa