ഒരിക്കൽ കൊറോണബാധിച്ചയാൾക്ക് പിന്നീട് ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല; സൗദിയിലിപ്പോൾ പ്രതീക്ഷ നൽകുന്ന പുരോഗതിയെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ്
ജിദ്ദ: സൗദിയിലെ കൊറോണ രോഗികളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയുള്ള പുരോഗതിയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്.
ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നമ്മൾ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചതിൻ്റെ ഗുണഫലങ്ങളാണു ഇപ്പോൾ അനുഭവിക്കുന്നത്.
ഏതെങ്കിലും രീതിയിലുള്ള വൈറസ് ബാധിച്ചവർക്ക് കൊറോണക്കെതിരെയുള്ള പ്രതിരോധ ശേഷി സ്വാഭാവികമായും ഉണ്ടാകുമെന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മറിച്ച് ഏതെങ്കിലും രീതിയിൽ വൈറസ് ബാധയുണ്ടാകുന്നത് പ്രതിരോധ ശേഷി തകരാറിലാക്കുമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു.
അതേ സമയം ഒരിക്കൽ കൊറോണ ബാധിച്ചയാൾക്ക് വീണ്ടും വൈറസ് ബാധിച്ചതായി ഇത് വരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1775 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,47,089 ആയി ഉയർന്നു. 1402 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 34,082 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1992 കേസുകൾ ഗുരുതരാവസ്ഥയിലാണ്. 35 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 3055 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa