കൊറോണ വ്യാപനവും കാലാവസ്ഥാ മാറ്റവും തമ്മിൽ ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല; ചൂടായാലും തണുപ്പായാലും പ്രതിരോധ മാർഗ്ഗങ്ങൾ തന്നെ മുഖ്യം
ജിദ്ദ: കൊറോണയുടെ വ്യാപനവും സീസൺ മാറ്റവും തമ്മിലും ബന്ധമുള്ളതായി ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.
ചൂടായാലും തണുപ്പായാലും കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കുക എന്നതാണു പ്രധാനം. കാരണം ഏത് കാലാവസ്ഥയായാലും വൈറസ് വ്യാപിക്കുന്ന രീതികളും വൈറസ് വ്യാപനത്തിൻ്റെ അപകടാവസ്ഥയും മാറുന്നില്ല.
അതേ സമയം ശരത് കാലത്തും ശിശിര കാലത്തും കൂടുതൽ ജാഗ്രത പുലർത്തണം. കാരണം ആ സമയം ശ്വസനേന്ദ്രിയങ്ങളെ നേരിട്ട് ബാധിക്കുന്ന വൈറസുകൾ ഉണ്ടാകുന്ന സമയമാണ്. കൊറോണക്കെതിരെയുള്ള ജാഗ്രത ആ സമയത്ത് മറ്റു വൈറസുകളെ പ്രതിരോധിക്കുന്നതിനു കൂടി സഹായിക്കുമെന്ന് ഡോ:മുഹമംദ് അബ്ദുൽ ആലി പറഞ്ഞു.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2151 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. അതേ സമയം 1569 പേർക്ക് മാത്രമാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
പുതുതായി 36 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3269 ആയി ഉയർന്നിട്ടുണ്ട്. 32,499 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1826 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa