അടുത്ത മണിക്കൂറുകളിൽ സൗദിയിലെ 8 പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിലെ 8 പ്രവിശ്യകളിൽ അടുത്ത മണിക്കൂറുകളിൽ കാറ്റും മഴയും പൊടിക്കാറ്റും ഉയർന്ന തിരമാലയും അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദ്, മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ്, നജ്രാൻ, ജിസാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലായിരിക്കും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക.
റിയാദ്, മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ്, നജ്രാൻ, ജിസാൻ എന്നീ പ്രവിശ്യകളിൽ പൊടിക്കാറ്റ് അനുഭവപ്പെടും. ദൂരക്കാഴ്ചക്ക് പൊടിക്കാറ്റ് തടസ്സം സൃഷ്ടിക്കും. അതോടൊപ്പം ശക്താമായ തിരമാലക്കും സാധ്യതയുണ്ട്.
അസീറിലെയും അൽബാഹയിലെയും ജിസാനിലെയും ചില ഭാഗങ്ങളിൽ മഴയും അനുഭവപ്പെടും. അതോടൊപ്പം ഐസ് വീഴ്ചയും വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്.
അസീറിലെ അൽ ബിർകിൽ ശക്തമായ കാറ്റ് അനുഭവപ്പെടും. ദൂരക്കാഴ്ചക്ക് തടസ്സം നേരിടും. അതോടൊപ്പം ശക്തമായ തിരമാലയും അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa