സൗദിയിൽ 88 ശതമാനം പേരും കൊറോണ മുക്തരായി; കഴിഞ്ഞ ദിവസം നടന്നത് റെക്കോർഡ് പരിശോധന
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3124 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ ആകെ എണ്ണം 2,60,393 ആയി ഉയർന്നു.
അതേ സമയം പുതുതായി 1482 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,94,519 ആയി. ഇതിൽ 88 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്.
30,823 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1805 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
പുതുതായി 34 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 3303 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ നടന്ന കൊറോണ പരിശോധനകളുടെ എണ്ണം ഒരു ദിവസം സൗദിയിൽ നടന്ന പരിശോധനകളിൽ ഏറ്റവും ഉയർന്നതാണ്. 70,754 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പരിശോധനക്ക് വിധേയരാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa