സ്റ്റാർട്ടിംഗിൽ നിർത്തിയിരുന്ന കാർ ഉടമസ്ഥന്റെ സമീപത്ത് നിന്ന് മോഷ്ടിച്ചു. വിഡിയോ കാണാം
സൗദിയിൽ ഒരു പ്രധാന റോഡിൽ സ്റ്റാർട്ടിംഗിൽ നിർത്തിയിരുന്ന കാർ ഉടമസ്ഥൻ്റെ സമീപത്ത് നിന്ന് ഉടമസ്ഥൻ അറിയാതെ മോഷ്ടാക്കൾ കടത്തി.
റോഡരികിൽ നിന്ന് ചില സാധനങ്ങൾ വാങ്ങാനായി കാർ സ്റ്റാർട്ടിംഗിൽ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു കാറുടമസ്ഥൻ.
ഈ സമയം മറ്റൊരു കാറിൽ വന്ന മോഷ്ടാക്കൾ സ്റ്റാർട്ടിംഗിലിരുന്ന കാർ ഉടമസ്ഥൻ്റെ ശ്രദ്ധയിൽ പെടാതെ തന്നെ കടത്തുകയായിരുന്നു.
പിന്നീട് കാർ മോഷണം പോയത് തിരിച്ചറിഞ്ഞ ഉടമസ്ഥൻ കാർ പോയ വഴിയിലൂടെ ഓടുന്ന രംഗം സിസി ടിവി ദൃശ്യത്തിൽ കാണാൻ കഴിയുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
