Monday, September 23, 2024
Saudi ArabiaTop Stories

മകന്റെ ഘാതകനും സഹോദരന്റെ ഘാതകനും മാപ്പ് നൽകിയവരെ ഹായിൽ അമീർ സ്വീകരിച്ചു

ഹായിൽ: മകന്റെ ഘാതകനും സഹോദരന്റെ ഘാതകനും മാപ്പ് നൽകിയ രണ്ട് സൗദി പൗരന്മാരെ ഹായിൽ ഗവർണ്ണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ സ്വീകരിച്ചു.

തന്റെ സഹോദരനായ സാമി അൽ മുറൈദിയെ വധിച്ചയാൾക്ക് മാപ്പ് നൽകിയ വലീദ് അൽ മുറൈദിയെയും തന്റെ മകൻ നാസർ അൽ സംഹാനെ വധിച്ചയാൾക്ക് മാപ്പ് നൽകിയ ഫഹദ് അൽ സംഹനെയുമാണു ഹായിൽ ഗവർണ്ണർ സ്വീകരിച്ചത്.

ഘാതകരോട് പൊറുക്കാനും മാപ്പ് നൽകാനും കാണിച്ച രണ്ട് പേരുടെയും നിലപാടിനെ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ പ്രശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q