കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ചിത്രീകരിക്കാൻ കടയിലെ ടോയ്‌ലെറ്റിൽ ക്യാമറ വെച്ച ജീവനക്കാരന് ജയിൽ ശിക്ഷ
ദുബായ്: കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ചിത്രീകരിക്കാനായി കടയിലെ ടോയ്‌ലെറ്റിൽ രഹസ്യ കാമറ വെച്ച ജീവനക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു.
ലൈംഗികാതിക്രമ കുറ്റം ചുമത്തിയ കേസിൽ ആറ് മാസം തടവും, ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാട് കടത്താനുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 33 കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചത്.
ടോയ്‌ലെറ്റിലെ മോപ്പിൽ ഒളിപ്പിച്ചു വെച്ച രീതിയിൽ കാമറ കണ്ടെത്തിയ 27 കാരിയായ ഫിലിപ്പിനോ യുവതിയാണ് മാർച്ച് 9 ന് പ്രതിക്കെതിരെ നായിഫ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പരാതിക്കാരിയായ യുവതി ടോയ്‌ലെറ്റിൽ പ്രവേശിച്ച ഉടനെ മോപ്പിന്റെ കോലിൽ ഒളിപ്പിച്ച നിലയിൽ കാമറ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് എന്താണെന്ന് മനസ്സിലാവാതെ സഹപ്രവർത്തകയായ മറ്റൊരു യുവതിയോട് ചോദിച്ചപ്പോഴാണ് അത് കാമറയാണെന്ന് മനസ്സിലായത്.
തുടർന്ന് ഇതിലെ മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ പ്രതി ക്യാമറ ടോയ്‌ലെറ്റിൽ വെച്ച് പോവുന്ന ദൃശ്യം കാണുകയും തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
മെമ്മറി കാർഡ് പരിശോധിച്ച പോലീസ് ടോയ്‌ലെറ്റിനുള്ളിൽ നിന്ന് എടുത്ത സമാന രീതിയിലുള്ള 17 വീഡിയോകൾ ഇതിൽ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതിക്ക് പിന്നീട് ദുബായ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa