സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയകളിലൂടെ ആളുകളെ പരിചയപ്പെട്ട് പണവും കാറും കവരുന്ന കൗമാരക്കാരെ റിയാദ് പോലീസ് പിടി കൂടി
റിയാദ്: സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയകളിലൂടെ ആളുകളെ പരിചയപ്പെട്ട് അവരുടെ പണവും വാഹനവും തട്ടിയെടുക്കുന്ന കൗമാരക്കാരുടെ സംഘം റിയാദ് പോലീസിൻ്റെ പിടിയിൽ.
ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള 3 യുവാക്കളെയാണു അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയകളിലൂടെ തങ്ങളുടെ വലയിൽ വീണവരെ ഭീഷണിപ്പെടുത്തി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയും പണം കവരുകയും ചെയ്യലാണു ഇവരുടെ പ്രധാന രീതി. ബലമായി കാറുകൾ കൈക്കലാക്കൽ വരെ ഈ സംഘം ചെയ്തിട്ടുണ്ട്.
പിടിയിലാകുന്ന സമയത്ത് പ്രതികളിൽ നിന്നും കുറച്ച് പണവും ഒരു കാറും കണ്ടെടുത്തു. ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa