Monday, April 21, 2025
Saudi ArabiaTop Stories

സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണ ശ്രമം

റിയാദ്: സൗദിക്ക് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ഹൂത്തികൾ വീണ്ടും ആക്രമണം നടത്തിയതായും ശ്രമം പ്രതിരോധ സേന തകർത്തതായും സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

സൗദിയിലെ സതേൺ മേഖലകളെ ലക്ഷ്യമാക്കി യമനിലെ സൻആയിൽ നിന്നാണു ഡ്രോൺ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൂത്തികൾ സൗദിയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചും ഡ്രോണുകൾ ഉപയോഗിച്ചും വിവിധ ആക്രമണങ്ങൾ നടത്തിയെങ്കിലും സൗദി പ്രതിരോധ സേന എല്ലാം തകർക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്