സൗദി മരുഭൂമിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്തി; ഒരാൾ മരിച്ച നിലയിൽ
തബൂക്ക്: തബൂക്ക് പ്രവിശ്യക്കടുത്ത് മരുഭൂമിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്തിയതായി സെർച്ച് ആൻ്റ് റെസ്ക്യൂ ടീം അറിയിച്ചു.
കണ്ടെത്തിയവരിൽ ഒരാൾ മരിച്ച നിലയിലായിരുന്നു. രണ്ടാമത്തെയാൾ ആരോഗ്യവാനാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു രണ്ട് പേരെ മരുഭൂമിയിൽ വാഹന സഹിതം കാണാതായതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്ന് പ്രഭാതം വരെ തിരച്ചിൽ നടത്തിയ ശേഷമാണു കാണാതായാവരെ കണ്ടെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
