വിറക് വെട്ടി വിൽപന നടത്തി ഉപജീവനം കഴിഞ്ഞിരുന്ന സൗദി കവിക്ക് തുർക്കി ആലു ശൈഖിൻ്റെ വക കാറും പണവും സമ്മാനം; ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ കവി
ജിസാൻ: ജിസാനിലെ പ്രാദേശിക കവിയായ അബ്ദുല്ല അൽ ഫഖീരിക്ക് സൗദി എൻ്റർടെയിന്മൻ്റ് അതോറിറ്റി തലവൻ തുർക്കി ആലു ശൈഖിൻ്റെ വക കാറും പണവും സമ്മാനം.
കഴിഞ്ഞ 20 വർഷത്തിലധികമായി പൊതു സമൂഹത്തിൽ നിന്ന് മാറി നിൽക്കുകയും വിറക് വെട്ടി വില്പന നടത്തി അത് കൊണ്ട് ഉപജീവനം കഴിഞ്ഞു പോരുകയുമായിരുന്നു കവി അബ്ദുല്ല് അൽ ഫഖീരി.
തൻ്റെ ഇരുപതാം വയസ്സിലായിരുന്നു കവിത ജീവിതത്തിൻ്റെ ഭാഗമായത്. സ്വന്തമായി വീടോ കാറോ ഇല്ലാതിരുന്ന അദ്ദേഹം വിവാഹവും കഴിച്ചിട്ടില്ല.
കവിയുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് സൗദി എൻ്റർടെയിൻമെൻ്റ് അതോറിറ്റി ചെയർമാനും റോയൽ കോർട്ട് ഉപദേഷ്ടാാവുമായ തുർക്കി ആലു ശൈഖ് ഒരു കാറും പണവും സമ്മാനമായി നൽകുന്നതായി അറിയിക്കുകയായിരുന്നു.
അബ്ഹയിൽ പോയി സമ്മാനമായി ലഭിച്ച കാർ സ്വന്തമാക്കുകയും വർഷങ്ങൾക്ക് ശേഷം കാർ ഓടിച്ച് നോക്കുകയും ചെയ്ത കവി തൻ്റെ കൂടെയുണ്ടായിരുന്ന വ്യക്തികൾക്കൊപ്പം നിന്ന് ആദ്യമായി മൊബൈലിൽ ഫോട്ടോ എടുക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa