അമേരിക്കയിൽ നിന്ന് ഐ ടി യിൽ മാസ്റ്റർ ഡിഗ്രി നേടിയിട്ടും ഒരു ജോലി ലഭിച്ചില്ല; തോറ്റ് കൊടുക്കാൻ തയ്യാറാകാതെ അബഹയിലെ റോഡരികിൽ ചായ വിറ്റ് വരുമാന മാർഗം കണ്ടെത്തി സൗദി യുവാവ്; അവസാനം യുവാവിന് ജോലി വാഗ്ദാനം ചെയ്ത് റിയാദ് ബാങ്ക്
അമേരിക്കയിൽ നിന്ന് ഐ ടിയിൽ മാസ്റ്റർ ഡിഗ്രി നേടിയ സൗദി യുവാവ് അബഹയിൽ ചായ വിറ്റ് ഉപജീവനം തേടുന്ന വാർത്ത സൗദി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചക്ക് വഴി തെളിയിച്ചു.
അബഹയിലെ ഒരു റോഡരികിൽ ചായ വിറ്റ് വരുമാനം തേടുന്ന അബ്ദുലതീഫ് ജർഫാൻ എന്ന സൗദി യുവാവിനെക്കുറിച്ച് മറ്റൊരു സൗദി പൗരൻ റെക്കോർഡ് ചെയ്ത വീഡിയോ ആണു വലിയ ചർച്ചക്ക് വഴി തെളിയിച്ചത്. വീഡിയോയിൽ അക്കാദമിക് ഡ്രസ്സ് അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന യുവാവ് തന്റെ ഡിഗ്രി സർട്ടിഫിക്കറ്റും കാണിക്കുന്നുണ്ട്.
പ്രസ്തുത ദൃശ്യം കണ്ട സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം യുവാവിൻ്റെ അവസ്ഥ അറിയിക്കുന്നതിനായി വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തിയോട് ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം പ്രസ്തുത വീഡിയോ ക്ലിപ്പ് കാണാനിടയായ റിയാദ് ബാങ്ക് അധികൃതർ യുവാവിനു അനുയോജ്യമായ ജോലി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
യുവാവിൻ്റെ ഇച്ഛാശക്തിയെ പ്രശംസിച്ച ബാങ്ക് അധികൃതർ ഇൻ്റർവ്യൂ നടത്തുന്നതിനായുള്ള ഡേറ്റ് അറിയിക്കുന്നതിനായി യുവാവിനെ ബന്ധപ്പെടും എന്ന് അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa