Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് 44 മില്ല്യൻ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമങ്ങൾ തകർത്തു; കടത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പിടി കൂടുന്ന വീഡിയോ കാണാം

റിയാദ്: സൗദിയിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള രണ്ട് ശ്രമങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തകർത്തു.

ബത്ഹ വഴിയും റാബിഗിലെ കിംഗ് അബ്ദുല്ല തുറമുഖം വഴിയും മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതാണു ഉദ്യോഗസ്ഥർ പിടി കൂടിയത്.

രണ്ട് ചെക്ക് പോയിൻ്റുകളിലുമായി 44.7 മില്ല്യൻ മയക്ക് മരുന്ന് ഗുളികകളാണു കടത്താൻ ശ്രമിച്ചത്. അതോടൊപ്പം ഇവ സ്വീകരിക്കാൻ എത്തിയ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

രണ്ട് സ്ഥലങ്ങൾ വഴിയും മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിക്കുന്നത് പിടികൂടുന്നതും ബത്ഹ വഴി കടത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന വീഡിയാ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്