ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ രോഗമുക്തി നേടിയവർ 91 ശതമാനം കടന്നു

ജിദ്ദ: സൗദിയിൽ പുതുതായി 1702 പേർക്ക് കൂടി കൊറോണ ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,80,143 ആയി ഉയർന്നു. ഇതോടെ ആകെയുള്ള രോഗബാധിതരിൽ 91 ശതമാനത്തിലധികം പേരും രോഗമുക്തരായി.

പുതുതായി 1109 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ നിലവിലുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. നിലവിൽ 23687 ആക്റ്റീവ് കേസുകളാണുള്ളത്.

1644 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. സമീപ ദിനങ്ങളെ അപേക്ഷിച്ച് ഇന്നത്തെ റിപ്പോർട്ടിൽ മരണ നിരക്കിൽ കുറവുണ്ട്. 30 പേരാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ സൗദിയിൽആകെ 3649 പേർ കൊറോണ മൂലം മരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്