Monday, September 23, 2024
Saudi ArabiaTop Stories

റെസ്റ്റോറൻ്റുകളിലും മറ്റും കയറി മോഷണം നടത്തുന്നവർ മക്ക പ്രവിശ്യാ പോലീസിൻ്റെ പിടിയിൽ; വീഡിയോ കാണാം

ജിദ്ദ: ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്നത് പതിവാക്കിയ രണ്ട് സൗദി പൗരന്മാരെ സി സി ടിവി ദൃശ്യങ്ങൾ വഴി പിടികൂടി.

പ്രവിശ്യയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്ന് മോഷണം നടത്തിയ ഇവരെ പിടി കൂടിയതായി മക്ക പ്രവിശ്യാ പോലീസാണു അറിയിച്ചത്.

കടകളിൽ കയറി ഇവർ മോഷണം നടത്തുന്നതിൻ്റെ ചില ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുകയുണ്ടായി.

പ്രതികളെ തുടർ നടപടികൾക്കായി പബ്ളിക് പ്രൊസിക്യൂഷനു കൈമാറുമെന്ന് പോലീസ് അറിയിച്ചു. പ്രതികൾ മോഷണങ്ങൾ നടത്തുന്ന സിസി ടിവി ദൃശ്യങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്