തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 22,000 ത്തിലേക്ക് ചുരുങ്ങി

ജിദ്ദ: സൗദിയിലെ നിലവിൽ ആക്റ്റീവ് ആയുള്ള കൊറോണ ബാധിതരുടെ എണ്ണം 22,114 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1044 പേർക്ക് കൂടി രോഗ മുക്തി ലഭിച്ചതോടെയാണിത്.

ആകെ 3,09,768 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ 2,83,932 പേരും രോഗമുക്തരായിട്ടുണ്ട്.

നിലവിൽ 1639 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 31 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3722 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്