തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ താമസ സ്ഥലത്ത് മദ്യ നിർമ്മാണം നടത്തിയ സ്ത്രീയടക്കമുള്ള വിദേശികൾ പിടിയിൽ

റിയാദ്: താമസ സ്ഥലത്ത് മദ്യ നിർമ്മാണം നടത്തിയ വിദേശികൾ റിയാദ് പോലീസിൻ്റെ പിടിയിൽ. ഒരു സ്ത്രീയടക്കമുള്ള 5 ആഫ്രിക്കൻ വംശജരാണു പിടിയിലായത്.

ജരീർ ഡിസ്റ്റ്രിക്കിലെ താമസ സ്ഥലത്ത് മദ്യ നിർമ്മാണം നടത്തുകയും വില്പന നടത്തുകയും ചെയ്യുകയായിരുന്നു പ്രതികൾ.

മദ്യം നിറച്ച 81 വീപ്പകളും 10 ബോട്ടിലും ലഹരിയുണ്ടാക്കുന്നതിനുള്ള മറ്റു വസ്തുക്കളും ഇവരുടെ താമസ സ്ഥലത്ത് കണ്ടെത്തിയതായും കൂടുതൽ നിയമ നടപടികൾക്കായി ഇവരെ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്