തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാൻ ഗവർണ്ണറുടെ അധികാര കാലാവധി നീട്ടി രാജാവിൻ്റെ ഉത്തരവ്

ജിസാൻ ഗവർണ്ണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ അധികാര കാലാവധി 4 വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് സല്മാൻ രാജാവിൻ്റെ ഉത്തരവ്.

തന്നിലർപ്പിച്ച വിശ്വാസത്തിനു ജിസാൻ ഗവർണ്ണർ സല്മാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും നന്ദി അറിയിച്ചു.

ശക്തമായ നേതൃത്തിനു കീഴിൽ മതത്തിനും രാഷ്ട്രത്തിനും ജനങ്ങൾക്കും സേവനം ചെയ്യുന്നതിനുള്ള സഹായം നൽകുന്നതിനായി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും ഗവർണ്ണർ ട്വീറ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്