തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

എക്സിറ്റ് വിസ ലഭിക്കാൻ ടെലികോം ബില്ലുകൾ അടച്ചിരിക്കണമെന്ന് സൗദി ജവാസാത്ത്

റിയാദ്: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനു വിദേശികൾ അവരുടെ പേരിൽ അടക്കാനുള്ള മൊബൈൽ, ടെലിഫോൺ ബില്ലുകൾ അടച്ചിരിക്കണമെന്ന് സൗദി ജവാസാത്ത് .

എക്സിറ്റ് വിസ ലഭിക്കുന്നതിനായി മൊബൈൽ കമ്പനിയുടെ ബില്ലുകൾ അടക്കേണ്ടതുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിനു വിശദീകരണം നൽകുകയായിരുന്നു ജവാസത്ത്.

എക്സിറ്റ് ഇഷ്യു ചെയ്യാൻ എല്ലാ ഇടപാടുകളും തീർത്തിരിക്കണമെന്നാണു സിസ്റ്റം ആവശ്യപ്പെടുന്നത് എന്നാണു ജവാസാത്ത് ചോദ്യത്തിനു മറുപടിയായി വിശദീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്